1

പള്ളുരുത്തി: മെഗാ കാർണിവലിനോട് അനുബന്ധിച്ച് പിക്ചർ പോയറ്റ്സിന്റെ നേതൃത്വത്തിൽ 25 ഓളം കലാകാരന്മാരുടെ ചിത്ര പ്രദർശനം എം. കെ. അർജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ ആരംഭിച്ചു . പ്രദർശനം സിനിമ താരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. ജോൺസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കർണിവൽ കമ്മിറ്റി ചെയർമാൻ വി. എ. ശ്രീജിത്ത്, പി. ആർ. കൃഷ്ണകുമാർ , പി.കെ. ബാബു , വി. ഡി. ആന്റണി എന്നിവർ സംസാരിച്ചു. വ്യത്യസ്തമായ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രദർശനം ജനുവരി 1 വരെ തുടരും.