പെരുമ്പാവൂർ : ജനുവരി 20, 21 തീയതികളിൽ കോഴിക്കോട് വടകരയിൽ നടക്കുന്ന ചോക്കുപൊടി അക്കാഡമിക് കോൺഗ്രസിന് മുന്നോടിയായി എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നടക്കുന്ന അനുബന്ധ പരിപാടികളുടെ ഭാഗമായി
പെരുമ്പാവൂരിലെ വിവിധ വിദ്യാലയങ്ങളിൽ ക്ലാസുകൾക്ക് തുടക്കം. തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കൻഡറി പരിശീലന പരിപാടി മാനേജർ പി.എ മുഖ്താർ ഉദ്ഘാടനംചെയ്‌തു. കെ.എ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡന്റ് അബ്ബാസ് പുത്തലത്ത്, എസ്.ആർ.ജി കൺവീനർ പി.എസ്. അനീന, ഷിൻസി പോൾ എന്നിവർ സംസാരിച്ചു. പി.കെ. ദിനിൽകുമാർ, ഹേമന്ദ് വടകര എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.