പെരുമ്പാവൂർ: ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ഫ്ളഡ്ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന യുണൈറ്റഡ് ഒക്കൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ പെരിയാർ കാലടിയും വാളുക്കാരൻ ലബാംബയും ഇന്ന് ഏറ്റുമുട്ടും. രാത്രി 8.30ന് കിക്കോഫ്. ഇതിന് മുന്നോടിയായി 19 വയസിന് താഴെയുള്ളവരുടെയും വെറ്ററൻസിന്റെയും ടൂർണമെന്റുകൾ രാത്രി 7 മുതൽ നടക്കും. മൂന്ന് വിഭാഗത്തിലും എട്ട് വീതം ടീമുകളാണ് മത്സരിക്കുന്നത്. 25000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 15000 രൂപയും ട്രോഫിയും സമ്മാനിക്കും.