കുറുപ്പംപടി: മുടക്കുഴ അകനാട് ലയ കുടുംബശ്രീയുടെ വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം.കെ. മിനി അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൻ ദീപ ശ്രീജിത്ത് , സോഫി രാജൻ, സെക്രട്ടറി ബിന്ദു, സന്ധ്യ എന്നിവർ സംസാരിച്ചു.