പെരുമ്പാവൂർ: കൂവപ്പടി അയ്മുറിയിലെ ഗണപതിവിലാസം എൻ.എസ്.എസ് കരയോഗം
പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ജൂബിലി സമ്മേളനം കുന്നത്തുനാട് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് സി.എസ്. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബി. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. 75 വയസ് പൂർത്തിയാക്കിയ അംഗങ്ങളെയും എഴുപത്തഞ്ചു വർഷങ്ങൾക്കു മുൻപ് കരയോഗത്തിന് ഭൂമിദാനം ചെയ്ത ഇരിങ്ങോൾ നാഗഞ്ചേരി മനയിലെ നിലവിലെ കാരണവർ ശ്രീകുമാർ നമ്പൂതിരിയേയും ആദരിച്ചു. മേഖലാ കൺവീനർ പി.എസ്. വേണുഗോപാൽ, കരയോഗം സെക്രട്ടറി പി.കെ. രാജു, വനിതാസമാജം പ്രസിഡന്റ്, വനജ ചന്ദ്രൻ, രവി വിളാവത്ത്,​ രാമചന്ദ്രൻ പനഞ്ചിക്കൽ,​ കരയോഗം ട്രഷറർ വി. എം. രാജശേഖരൻ എന്നിവർ സംസാരിച്ചു.