ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയുടെ എട്ടാമത് ഗൃഹസദസ് 'വായനക്കൂട്ടം' വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് നൽകിയ പോർട്ടബിൾ ആംപ്ലിഫയർ സിസ്റ്റം ലിസി സെബാസ്റ്റ്യൻ കൈമാറി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹിത ജയകുമാർ, കെ.കെ. ദാസൻ, മുക്കത്ത് നവാസ്, കെ.കെ. സുബ്രഹ്മണ്യൻ, പി.ജി. വേണു, ഷിജി രാജേഷ്, എം.കെ. വേണുഗോപാൽ, ജാസ്മിൻ അലി, കെ.എം. കബീർ, എൻ.വി. വിജയൻ, ഉഷ സത്യൻ, രമണി ഞാറ്റുവീട്ടിൽ, സി.എസ്. അജിതൻ, പി.എം. അയൂബ് എന്നിവർ സംസാരിച്ചു.
തുടർന്ന് ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ കലാസന്ധ്യ അരങ്ങേറി. കോ ഓർഡിനേറ്റർ ശ്രീനിക സാജു നേതൃത്വം നൽകി. അനില സന്തോഷ് സമ്മാനങ്ങൾ വിതരണം ചെയ്തു.