പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ ബഡ്‌സ് സ്‌കൂൾ നിർമ്മാണത്തിന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.ബി.ശശിയും പഞ്ചായത്ത് വൈസ് പ്രസിഡന്റായ ഭാര്യ സിന്ധു ശശിയും കുടുംബവക ഏഴ് സെന്റ് സ്ഥലം സൗജന്യമായി നൽകി. ബഡ്‌സ് സ്‌കൂളിന്റെ നിർമമാണോദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് കെ.എം. ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു ശശി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് മാധവൻ, വാർഡ് അംഗങ്ങളായ അജിത ചന്ദ്രൻ, എൻ.ഒ. സൈജൻ, സോളി ബെന്നി, സുഹൈബ ഷിഹാബ് എന്നിവർ സംസാരിച്ചു. വി.ബി.ശശിയുടെ മാതാപിതാക്കളായ വാളാഞ്ചേരി വീട്ടിൽ വി.എൻ. ഭാസ്‌കരൻ, കാർത്ത്യായനി ഭാസ്‌കരൻ എന്നിവരുടെ സ്മരണയ്ക്കായാണ്
മൂന്നാം വാർഡിൽ ഓണമ്പിള്ളി കപ്പേരുക്കാവ് ക്ഷേത്രത്തിന് സമീപം സ്‌കൂൾ നിർമ്മിക്കുന്നത്.