പെരുമ്പാവൂർ: വെങ്ങോല കുടിയ്ക്കാലിൽ ദേവിക്ഷേത്രത്തിൽ മണ്ഡല മഹോത്സവം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 6ന് ഗണപതിഹോമം, 7 ന് കലശാഭിഷേകം. വൈകിട്ട് 5ന് ചന്ദനംചാർത്ത്, തുടർന്ന് താലപ്പൊലി, പുഷ്പാഭിഷേകം. 8ന് കളമെഴുത്തും പാട്ടും, തുടർന്ന് കലാപരിപാടികൾ.