പെരുമ്പാവൂർ: കെ.പി.സി.സി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പെരുമ്പാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ്, കെ.പി. വർഗീസ്, പി.കെ. മുഹമ്മദ് കുഞ്ഞ്, സി.കെ. രാമകൃഷ്ണൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.