പെരുമ്പാവൂർ: കെ. കരുണാകരൻ, പി.ടി. തോമസ്, പെരുമ്പാവൂരിലെ കോൺഗ്രസ് നേതാക്കളായിരുന്ന ദാനിയേൽ വർഗീസ്, മോട്ടിൻ വർഗീസ് എന്നിവരെ അനുസ്മരിക്കാൻ കോൺഗ്രസ് അറക്കപ്പടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്, ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ കെ.എൻ. സുകുമാരൻ, ജോജി ജേക്കബ്, രാജു മാത്താറ, എൽദോ മോസസ്, അലി മൊയ്ദീൻ, എൻ.ബി. ഹമീദ്, കെ.ഐസ്. കോമു, ഇബ്രാഹിം, പഞ്ചായത്ത് അംഗം ഷിജി എന്നിവർ സംസാരിച്ചു.