h

മുളന്തുരുത്തി: വൈ. എം.സി. എ. മുളന്തുരുത്തിയുടെ ഭാഗമായ സർ ജോർജ് വില്യംസ് ചാരിറ്റബിൾ ട്രസ്റ്റ് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം നഗരത്തിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് 1000 ഭക്ഷണപ്പൊതികളും കേക്കും വിതരണം ചെയ്തു. ചടങ്ങിന്റെ ഫ്ലാഗ് ഓഫ് മുളന്തുരുത്തി പൊലീസ് പ്രിൻസിപ്പൽ എസ്. ഐ . സുമിത എസ്. എൻ. നിർവഹിച്ചു. ജോർജ് വില്യംസ് ചാരിറ്റബിൾ ട്രസ്റ്റ്, വൈ. എം. സി. എ.യും , വൈസ് മെൻസ് ക്ലബ് ഒഫ് മുളന്തുരുത്തി ടൗണും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്.

വഴിയോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. സർ ജോർജ് വില്യംസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. ബാബു തോമസ്, വൈ.എം.സി.എ. പ്രസിഡന്റ് ബിജു മ്യാലിൽ , സെക്രട്ടറി രഞ്ജി കുര്യൻ തുടങ്ങിയവർ സംസാരിച്ചു.