h

കൊച്ചി: തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിൽ പമ്പയിൽ നിന്ന് തീർത്ഥാടകരെ കയറ്റാൻ അനുവദിക്കാത്തതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ട്രാൻസ്‌പോർട്ട് കമ്മിഷണർ, പമ്പ എസ്.എച്ച്.ഒ എന്നിവരെ കക്ഷിചേർത്ത ജസ്റ്റിസ് പി. ഗോപിനാഥും ജസ്റ്റിസ് ജി. ഗിരീഷും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി വെള്ളിയാഴ്ച പരിഗണിക്കും.
ചെന്നൈയിലെ എം.കെ. ശശിധരനാണ് ഹർജിക്കാരൻ.
തമിഴ്‌നാട്ടിൽ നിന്നുള്ള ബസുകൾ പമ്പയിൽ തീർത്ഥാടകരെ ഇറക്കിയശേഷമാണ് നിലയ്ക്കലേക്കു പോകുന്നത്. മടങ്ങുമ്പോൾ തീർത്ഥാടകരെ കയറ്റില്ല. പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് മടങ്ങുന്ന ബസുകളിൽ തീർത്ഥാടകരെ കയറ്റാൻ അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.