നെടുമ്പാശേരി: പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് കുന്നുകര ചാലാക്ക ഗവ. എൽ.പി സ്‌കൂളിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു.

കുന്നുകര പഞ്ചായത്ത് പ്രസിഡന്റ്‌ സൈന ബാബു അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.കെ. ദീപ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ, വാർഡ് അംഗങ്ങളായ എ.ബി. മനോഹരൻ, സുമീല ശിവൻ, പി.ടി.എ പ്രസിഡന്റ് കെ.എ. സാദത്ത്, പ്രിൻസിപ്പൽ ഡി. ബിന്ദു, ഹെഡ്മിസ്ട്രസ് ഡാലി എ. ജോസ്, ദിവ്യ ദേവദാസ്, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു.