ആലങ്ങാട് : കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരൻ, പി.ടി. തോമസ് എന്നിവരെ അനുസ്മരിച്ചു. അനുസ്മരണ ചടങ്ങ് മഹിളാ കോൺഗ്രസ് സംസ്ഥാന ട്രഷറർ പ്രേമ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്. സുബൈർ ഖാൻ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി കെ.വി. പോൾ, കോൺഗ്രസ് കരുമാല്ലൂർ ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. നന്ദകുമാർ,യു.ഡി.എഫ് കൺവീനർ സുനിൽ തിരുവാലൂർ, കെ.പി. പൗലോസ്, മജീദ് കുന്നുകര. ബിനു കരിയാട്ടി. അഗസ്തി ആക്കുന്നത്. മുഹമ്മദ് നിലയിടത്ത്, സനീഷ് വർഗീസ്, ലിസി മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.