ആലങ്ങാട്: ക്രിസ്മസ് ദിനത്തിൽ എ.ഐ.വൈ.എഫ് ആലങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം നടത്തി.

കോട്ടപ്പുറം കവലയിൽ നടത്തിയ പൊതിച്ചോറ് ശേഖരണം ബിനു അടിമാലി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ.എ. അൻഷാദ്, സി.പി.ഐ ലോക്കൽ സെക്രട്ടറി എം.എസ്. കുഞ്ഞുമുഹമ്മദ്, സി.പി. ഷെഫീഖ്, ശ്രുതികുമാർ, അഫ്സൽ കോട്ടപ്പുറം, തൻസീർ, അഖിലേഷ്, സനോജ്, അമീൻ, എമർജൻസി ആക്ടീവ് ഫോഴ്സ് അംഗങ്ങളായ അബ്ദുൽ സലിം, സിദ്ധിഖ് എന്നിവരും പങ്കാളികളായി.