
തൃപ്പൂണിത്തുറ: പൂത്തോട്ട കെ.പി.എം വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് ആമ്പല്ലൂർ ജെ.ബി.എസിൽ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് സ്കൂളിൽ വൃക്ഷത്തൈ നട്ട് നിർവ്വഹിച്ചു. ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഇ.എൻ. മണിയപ്പൻ പതാക ഉയർത്തി. പി.റ്റി.എ പ്രസിഡന്റ് കെ.എൻ. മോഹനൻ, എ.ഡി. ഉണ്ണിക്കൃഷ്ണൻ, എസ്. ബിന്ദു, കെ.ഡി. സവിത എന്നിവർ സംസാരിച്ചു.