ആലുവ: ആലുവ താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയൻ സംഘടിപ്പിച്ച ആതിര മഹോത്സവം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.എൻ. വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.

വനിതാ യൂണിയൻ പ്രസിഡന്റ് പി.എസ്. വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. നടൻ എം.കെ. പോറ്റി മുഖ്യാതിഥിയായി. സെക്രട്ടറി മഞ്ജു കൃഷ്ണകുമാർ, ജയ, പി. നാരായണൻ നായർ, ജലജകുമാരി, ഉഷ ബാലകൃഷ്ണൻ, പി.എസ്. വിശ്വംഭരൻ എന്നിവർ സംസാരിച്ചു.