പള്ളുരുത്തി: കുമ്പളങ്ങി- പെരുമ്പടപ്പ് റോഡിന്റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട അലൈൻമെന്റിന് അംഗീകാരം ലഭിച്ചതായി കെ.ബാബു, എം.എൽ.എ അറിയിച്ചു. നേരത്തെ തയ്യാറാക്കിയ അലൈൻമെന്റിലെ സർവ്വേ നമ്പറുകളിൽ തെറ്റ് സംഭവിച്ചതിനെ തുടർന്ന് ശരിയായ സർവേ നമ്പരുകൾ കണ്ടെത്തി പുതിയ അലൈൻമെന്റ് തയ്യാറാക്കി നൽകുകയായിരുന്നു. തുടർ നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു.