ആലുവ: സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 98-ാമത് സ്ഥാപക ദിനാചരണം പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ കെ.കെ. അഷ്‌റഫ്, കമല സദാനന്ദൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എൻ. അരുൺ, ടി. രഘുവരൻ, ഇ.കെ. ശിവൻ, പി.കെ. രാജേഷ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി, കെ.എൻ. സുഗതൻ, നവാസ്, എം.ടി. നിക്‌സൺ, താര ദിലീപ്, ഡിവിൻ കെ. ദിനകരൻ, അസ്ലഫ് പാറേക്കാടൻ, മനോജ് ജി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.