kumbalanghy-central

കുമ്പളങ്ങി: എസ്. എൻ. ഡി. പി യോഗം കുമ്പളങ്ങി സെൻട്രൽ ശാഖയിലെ സഹോദരൻ അയ്യപ്പൻ സ്മാരക കുടുംബ യൂണിന്റെ 23ാം മത് യൂണിറ്റ് വാർഷികവും കുടുംബ സംഗമവും കൊച്ചി യൂണിയൻ വൈസ് പ്രസിഡന്റ് സി.പി കിഷോർ ഉദ്ഘാടനം ചെയ്തു. എൻ. എസ് സുമേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ ഷേർളി കലാധരൻ സ്വാഗതം ചെയ്തു. കേരളകൗമുദി കൊച്ചി യൂണിറ്റ് സർക്കുലേഷൻ മാനേജർ വി. പുഷ്കരൻ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.ടെൽഫി എന്നിവർ പ്രഭാഷണം നടത്തി. കൊച്ചി യൂണിയൻ കൗൺസിലർ ഇ.വി. സത്യൻ, പ്രദീപ് മാവുങ്കൽ, സീന ഷിജിൽ, നിത സുനിൽ, ഉഷ സുധർമ്മൻ, സുലത വത്സൻ എന്നിവർ സംസാരിച്ചു.