deepa

കൊച്ചി: പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ വിനോദ സഞ്ചാര വകുപ്പ് കൊച്ചിയിൽ നടത്തുന്ന നഗരവീഥി ദീപാലങ്കാര പരിപാടിയുടെ ഉദ്ഘാടനം 30ന് നടക്കും. ജില്ലയിൽ ആദ്യമായി കൊച്ചി മറൈൻ ഡ്രൈവിലും പരിസരത്തുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് ആറിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. 30 മുതൽ 2024 ജനുവരി അഞ്ചുവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, ടി.ജെ. വിനോദ് എം.എൽ.എ, മേയർ എം. അനിൽകുമാർ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുക്കും.