ആലങ്ങാട്: ആലങ്ങാട് യോഗം കാമ്പിള്ളി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മണ്ഡലചിറപ്പ് മഹോത്സവം ഇന്ന് സമാപിക്കും.
രാവിലെ 5.30ന് അഷ്ടാഭിഷേകം, 6ന് ഗണപതി ഹോമം, 8ന് ക്ഷേത്രം തന്ത്രി കുന്നംപറമ്പത്തു പരമേശ്വരൻ നമ്പൂതിരിയുടെ കാ ർമ്മികത്വത്തിൽ നവകം, പഞ്ചഗവ്യം, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് പൂമൂടൽ, 7ന് ഭഗവതി സേവ, 8.30ന് പ്രസാദംഊട്ട്, 9ന് ഭസ്മാഭിഷേകം, ഹരിവരാസനം പാടി നട അടയ്ക്കൽ.