പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ ഇന്ന് ആറാട്ട്. രാവിലെ 11 ന് ഗജപൂജയും ആനയൂട്ടും. 12 ന് പ്രസാദ ഊട്ട്. വൈകിട്ട് 4 ന് പകൽപ്പൂരം. പൈ റോഡിൽ നിന്ന് ആരംഭിക്കും. 6.30 ന് ചെണ്ട - വയലിൻ ഫ്യൂഷൻ നൈറ്റ്. 9.30 ന് നൃത്തോത്സവം. പുലർച്ചെ 2.30 ന് ആറാട്ടിനു പുറപ്പാട്. തുടർന്ന് എതിരേൽപ്പ് പറ. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി തമ്മണ്ടി ഷാജി, മേൽശാന്തി എൻ.വി. സന്തോഷ് എന്നിവർ കാർമ്മികത്വം വഹിക്കും. ക്ഷേത്ര കലാപരിപാടികൾക്ക് ഭാരവാഹികളായ വി.ആർ. അശോകൻ, സി.വി. ദിലീപ് കുമാർ, പി.കെ.ബാലസുബ്രഹ്മണ്യൻ, സി.ബി. ധർമ്മജൻ എന്നിവർ നേതൃത്വം നൽകും.