
കൊച്ചി: മുട്ടാർ, പേരണ്ടൂർ സീവേജ് പദ്ധതികൾക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ പൂർത്തീകരിക്കാൻ നഗരത്തിലെ കനാൽ നവീകരണ പ്രവർത്തനങ്ങളുടെ രണ്ടാമത്തെ വിശകലനയോഗം തീരുമാനിച്ചു. പ്രവർത്തനങ്ങൾക്കുള്ള തുക 1528 കോടിയിൽ നിന്ന് 3800 കോടി രൂപയായി വർദ്ധിപ്പിച്ച ഭരണാനുമതി ഒരാഴ്ചയ്ക്കകം ഷിപ്പിംഗ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ വകുപ്പിൽ നിന്ന് ലഭ്യമാക്കണമെന്ന് യോഗം തീരുമാനിച്ചു. വെണ്ണല സീവേജ് പ്ലാന്റിന്റെ സ്ഥലമെടുപ്പ് വിജ്ഞാപനം പൂർത്തീകരിച്ചു. നാഷണൽ റിവർ കൺസർവേഷൻ വകുപ്പിന്റെ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. കിഫ്ബി സി.ഇ.ഒ ഡോ. കെ.എം എബ്രഹാം കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്റ, മേയർ എം. അനിൽകുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.