suraj

ആലുവ: വേൾഡ് കരാട്ടെ കോൺഫെഡറേഷൻ കസാക്കിസ്ഥാനിൽ സംഘടിപ്പിച്ച ഓപ്പൺ ഏഷ്യൻ കരാട്ടെ ടൂർണമെന്റിൽ മലയാളിതാരം എ.എസ്. സൂരജ് കുമാറിന് രണ്ടിനങ്ങളിൽ മെഡൽ. 18 വയസ് മുതൽ 26 വരെയുള്ളവരുടെ കട്ട വിഭാഗത്തിൽ വെള്ളിയും കമിത്തെയിൽ (ഫൈറ്റിംഗ്) വെങ്കലവുമാണ് നേടിയത്.

സംസ്ഥാനത്തെ മുതിർന്ന കരാട്ടെ പരിശീലകൻ ആലുവ പട്ടേരിപ്പുറം അറവച്ചപ്പറമ്പിൽ സുരേന്ദ്രകുമാറിന്റെ മകനാണ് എ.എസ്. സൂരജ് കുമാർ. എട്ട് ബ്ളാക്ക് ബെൽറ്റ് നേടിയ സുരേന്ദ്രകുമാർ കേരളത്തിലെ ആദ്യ കരാട്ടെ ബാച്ചുകാരനാണ്. ഇരുപത്താറുകാരനായ സൂരജിന് 30ന് അഞ്ചാമത്തെ ബ്ളാക്ക് ബെൽറ്റ് ലഭിക്കും. രണ്ടുവട്ടം കരാട്ടെയിൽ ദേശീയചാമ്പ്യനായിട്ടുണ്ട്. അടുത്ത ദിവസം നാട്ടിലെത്തുന്ന സൂരജ് കുമാറിന് സ്വീകരണം നൽകുന്നതിനുള്ള തയാറെടുപ്പിലാണ് നാട്ടുകാരും പൗരസമിതിയും.