ഫോർട്ട് കൊച്ചി: കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് ഫോർട്ട് കൊച്ചിയിൽ വിദേശികളുടെയും സ്വദേശികളുടെയും ഒഴുകുന്നു. ക്രിസ്മസ് രാത്രിയിൽ ഫോർട്ട് കൊച്ചി വെളിയിൽ കൂറ്റൻ ക്രിസ്മസ് ട്രീ മിഴി തുറന്നു. ഇന്ന് ഒമ്പതിന് കിഡ്സ് പരിപാടി നടക്കും. 10 ന് ബാസ്റ്റിൻ ബംഗ്ലാവ് പരിസരത്ത് കരോക്കെ മലയാള സിനിമാ ഗാന മത്സരം . 2 ന് ബീച്ചിൽ ഗാട്ടാ ഗുസ്തി മത്സരം. 3 ന് ഓൾഡ് ഈസ് ഗോൾഡ് ചലച്ചിത്ര ഗാന മത്സരം. 6 ന് ഗാനമേള കരിപ്പാലം മൈതാനിയിൽ നടക്കും. 6 ന് തന്നെ വാസ്കോഡഗാമ സ്ക്വയറിൽ തേർഡ് ഐ മെഗാ ഷോ, പള്ളത്തു രാമൻ നഗറിൽ ഗാനമേളയും നടക്കും. 28 ന് 9 ന് മുണ്ടം വേലിയിൽ ബൈക്ക് റേസ് മത്സരം . 2 ന് ബീച്ചിൽ വടം വലി മത്സരം. 6 ന് സ്ക്വയറിൽ മെഗാഷോയും ഗാനമേളയും . 6 ന് ആർ.ഡി.ഒ ഓഫീസ് പരിസരത്ത് നാടകം. 29 ന് വൈകിട്ട് 4 ന് സ്ളിംഗ് ഷോർട്ട് ഡാൻസ്. 6 ന് നാടകം. 30 ന് തേക്കൂട്ടം കളി, കയാകിംഗ്, ചൂണ്ടയിടൽ മത്സരം, ഡി. ജെ. ഷോ പരേഡ് മൈതാനിയിൽ നടക്കും. 31 ന് രാവിലെ 6 ന് മാരത്തൺ. 8 ന് മ്യൂസിക് . രാത്രി 12 ന് പപ്പാഞ്ഞിയെ കത്തിക്കൽ. ജനുവരി 1 ന് വൈകിട്ട് 4 ന് വെളിയിൽ നിന്ന് വർണശബളമായ കാർണിവൽ റാലിക്ക് തുടക്കം കുറിക്കും. 7 ന് സമ്മാന ദാനം 7.30 ന് പരേഡ് മൈതാനിയിൽ ഡാൻസ് പരിപാടി.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പേർ ഇവിടേക്ക് എത്തുമെന്നതിനാൽ പുലർച്ചെ 4 ന് വരെ ആഘോഷ പരിപാടികൾക്ക് സമയം അനുവദിച്ചിട്ടുണ്ട്. പ്രത്യേക ബസ് - റോ റോ സർവീസ് ഉണ്ടായിരിക്കും. 500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിപ്പിക്കും എല്ലാ സ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്.