പറവൂർ: കൂനമ്മാവ് വിശുദ്ധ ചാവറ തീർത്ഥാടന കേന്ദ്രത്തിൽ ചാവറ കുര്യാക്കോസച്ചന്റെ തിരുനാളിന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. തിരുനാളിന് മുന്നോടിയായി ഇടവകയിലെ കുടുംബയൂണിറ്റിൽ പ്രയാണം നടത്തിയ വിശുദ്ധന്റെ രണ്ടുതിരുസ്വരൂപങ്ങൾ തിരിച്ചെത്തിയിരുന്നു. ചാവറ ഭവന പദ്ധതിയിലെ രണ്ടാമത്തെ ഭവനത്തിന്റെ താക്കോൽ ദാനം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ നിർവഹിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ഡോ. ആന്റണി വാലുങ്കലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി. ഫാ. സാബിൽ ജോസിനെല്ലിശേരി വചന സന്ദേശം നൽകും. 29 ന് രാവിലെ ഒമ്പതരയ്ക്ക് ആഘോഷമായ ദിവ്യബലിയിൽ ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. യേശുദാസ് പഴമ്പിള്ളി വചന സന്ദേശം നൽകും. തുടർന്ന് നേർച്ചസദ്യ ആശീർവാദവും വിതരണവും നടക്കും. 30ന് രോഗികൾക്ക് വീൽ ചെയർ വിതരണം. രാത്രി ഏഴരയ്ക്ക് നാടകം- പറന്നുയരാനൊരു ചിറക്. ജനുവരി രണ്ടിന് വൈകിട്ട് അഞ്ചരയ്ക്ക് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി. തുടർന്ന് ഭവനങ്ങളുടെ താക്കോൽ ആശീർവാദം പ്രദക്ഷിണം. തിരുനാൾ ദിനമായ ജനുവരി മൂന്നിന് കബറിടത്തിങ്കലിൽ പുഷ്പാർച്ചന, ദിവ്യബലിയിൽ കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കാർമ്മികത്വം വഹിക്കും. തുടർന്ന് രോഗികൾക്ക് ധനസഹായ വിതരണം, ഗാനമേള.