
പറവൂർ: ദേശീയ സ്കൂൾ ഗെയിംസിൽ അണ്ടർ പതിനേഴ് പെൺകുട്ടികളുടെ കേരള വോളിബാൾ ടീമിനെ എ.ആർ. അനുശ്രീ നയിക്കും. നന്ത്യാട്ടുകുന്നം എസ്.എൻ.വി മുത്തൂറ്റ് അക്കാഡമിയിൽ പരിശീലനം ലഭിച്ച അനുശ്രീ പറവൂത്തറ കരിയമ്പിള്ളി ആറുകണ്ടത്തിൽ രാജേഷിന്റേയും ധന്യയുടേയും മകളാണ്. 2020ലും 2021ലും ദേശീയ സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിലും 2022ൽ ദേശീയ സ്കൂൾ ഗെയിംസിലും 2019ൽ ദേശീയ മിനി വോളിബാൾചാമ്പ്യൻഷിപ്പിലും കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്.