പറവൂർ: ഓൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ ഇന്ന് പറവൂർ വഴിക്കുളങ്ങര രംഗനാഥ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി.എം. ഷാഫി അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും.