തൊടുപുഴ: കല്ലൂർക്കാട് കോട്ട റോഡിൽ സംഘടിപ്പിച്ച സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജേതാക്കളായി. ഇടുക്കി ജില്ല റണ്ണേഴ്സപ്പ്. ഡീൻ കുര്യാക്കോസ് എം.പി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്. സുധീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, വൈസ് പ്രസിഡന്റ് ജാൻസി ജോമി,​ കേരള സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ ഭാരവാഹികളായ ബി. ജയപ്രസാദ്, എൻ. രവീന്ദ്രൻ, വിനോദ്കുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ. ജോർളി കുര്യൻ, സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.