വൈപ്പിൻ: ഡിമെൻഷ്യ ബാധിതർക്ക് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ക്രിസ്മസ് ആഘോഷമൊരുക്കി. മട്ടാഞ്ചേരി ഹെറിറ്റേജ് ലയൺസ് ക്ലബിന്റെ സഹകരണത്തോടെയാണ് ആഘോഷം സംഘടിപ്പിച്ചത്. എടവനക്കാട് ഗവൺമെന്റ് ഓൾഡ്ഏജ് ഹോം ആൻഡ് ഫുൾടൈം ഡിമെൻഷ്യ കെയർ സെന്ററിൽ കേക്ക് മുറിക്കലും ഉച്ചഭക്ഷണവും ഗാനമേളയുമൊക്കെയായി നടന്ന ക്രിസ്മസ് ഫീസ്റ്റിൽ അന്തേവാസികളും അധികൃതരും പങ്കെടുത്തു.

കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മട്ടാഞ്ചേരി ഹെറിറ്റേജ് ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. പി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.ജ്യോതികുമാർ, ട്രഷറർ എ. പി. സതീഷ്, അംഗങ്ങളായ റാണ പ്രതാപ്, പ്രൊഫ. അനിയൻ എന്നിവർ സംസാരിച്ചു.