വൈപ്പിൻ: നായരമ്പലം പഞ്ചായത്തിന്റെ ക്രിസ്മസ്- നവവത്സര ആഘോഷം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നീതു ബിനോദ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജോബി വർഗീസ് സംസാരിച്ചു. മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. കേക്ക് മുറിച്ചും സമ്മാനങ്ങൾ കൈമാറിയുമായിരുന്നു ആഘോഷം.