
കൊച്ചി: മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ ജന്മദിനം ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സദ്ഭരണദിനമായി ആചരിച്ചു.
ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ഭസിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്.സജി, സംസ്ഥാന സമിതി അംഗം പദ്മജ എസ്. മേനോൻ, ഫിഷർമെൻ സെൽ സംസ്ഥാന സഹ കൺവീനർ സുനിൽ തീരഭൂമി എന്നിവർ പ്രസംഗിച്ചു. നേതാക്കളായ കെ.വിശ്വനാഥൻ, ശശികുമാർ മേനോൻ, സുരേഷ്, ഡെമിഷ്, മുരളി,രാമലഹിതൻ, ബേബി, വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
വാജ്പേയിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.