വൈപ്പിൻ: നായരമ്പലം യുവജന ഭജന സമാജം ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ പള്ളിവേട്ട മഹോത്സവം ഇന്ന് കൊടിയേറും. തന്ത്രി ചെമ്മാലിൽ സി.കെ. നാരായണൻകുട്ടി മുഖ്യകാർമ്മികനാകും. കൊടിയേറ്റിന് ശേഷം 7.30ന് ഫ്യൂഷൻ മ്യൂസിക്, നാളെ രാത്രി ഏഴിന് തിരുവാതിരകളി, തുടർന്ന് ഭക്തിഗാനമേള, 29 രാത്രി ഏഴിന് തായമ്പക, സെമി ക്ലാസിക്കൽ ഡാൻസ്, 30ന് രാത്രി 7.30ന് നൃത്തസന്ധ്യ, 31ന് പള്ളിവേട്ട മഹോത്സവം. രാവിലെ 11ന് ആനയൂട്ട്, വൈകിട്ട് അഞ്ചിന് പകൽപ്പൂരം, എട്ടിന് ഡബിൾ തായമ്പക, ജനുവരി ഒന്നിന് രാവിലെ 6.30ന് ആറാട്ട്, തുടർന്ന് കാഴ്ചശീവേലി. ഗുരുതിസമർപ്പണത്തോടെ ഉത്സവചടങ്ങുകൾ സമാപിക്കും. ക്ഷേത്രചടങ്ങുകൾക്ക് മേൽശാന്തി സുമോദ് ശാന്തി കാർമ്മികത്വം വഹിക്കും.