കോലഞ്ചേരി: കുന്നത്തുനാട് നവകേരള സദസിന് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ജനുവരി രണ്ട് വൈകിട്ട് 5ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് സദസ് നടക്കുന്നത്.

പരിപാടിക്കായി 30000 ചതുരശ്രയടി പന്തലിന്റെ നിർമ്മാണം പൂർത്തിയായി. 15000 പേർക്ക് ഇരിക്കാവുന്ന സജ്ജീകരണങ്ങളുണ്ട്. 20000 ത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം നഗരത്തിൽ പ്രചാരണ ബോർഡുകളും നിറഞ്ഞുകഴിഞ്ഞു. സദസിന് മുന്നോടിയായി വൈകിട്ട് 4ന് കലാ പരിപാടികൾ ആരംഭിക്കും. അലോഷിയുടെ ഗസൽ അരങ്ങേറും. ഉച്ചയ്ക്ക് 2 മുതൽ പരാതികൾ സ്വീകരിക്കും. ഇതിനായി വേദിക്ക് സമീപം 22 കൗണ്ടറുകൾ സജ്ജമാക്കുന്നുണ്ട്. കഴിഞ്ഞ 9ന് നടത്താനിരുന്ന സദസ് കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് മാറ്റിവച്ചത്.