വൈപ്പിൻ: പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വൈപ്പിൻ കരയിൽ ഗ്രാമശാസ്ത്ര പദയാത്ര നടത്തി.

ജില്ലാ സെക്രട്ടറി ഗീവർഗീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പള്ളത്താംകുളങ്ങര, പഴങ്ങാട്, നായരമ്പലം, ഞാറക്കൽ കേന്ദ്രങ്ങളിൽ പര്യടനം നടത്തി മാലിപ്പുറത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഹരി ചെറായി, എൻ. കെ. ബിന്ദു , പി.ജി. സുധീഷ്, എം.കെ. ദേവരാജൻ, എം.സി. പവിത്രൻ, എൻ.എസ്. ഷാജി, കെ.ഡി.കാർത്തികേയൻ, ടി.ടി.സുധീർ, കെ. കെ.രഘുരാജ് എന്നിവർ സംസാരിച്ചു. ബാബു പള്ളാശേരി എഴുതി സംവിധാനം ചെയ്ത 'ചോദ്യം ' എന്ന നാടകവും പരിഷത്ത് അംഗങ്ങൾ അവതരിപ്പിച്ചു.