വൈപ്പിൻ: അയ്യമ്പിള്ളി സാധു സംരക്ഷണ സംഘം ശതാബ്ദി ആഘോഷം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.എൻ. തമ്പി അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, പഞ്ചായത്ത് അംഗം ലിജി തദേവൂസ്, ഫാ. കുര്യാക്കോസ് മുണ്ടാടൻ, വി.വി. സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ, സഹോദരൻ അയ്യപ്പൻ സ്മാരക സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ, എസ്.എൻ.ഡിപി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി, കുഴുപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ. അനന്തകൃഷ്ണൻ, സംഘം സെക്രട്ടറി ടി.ബി. ഗോപികാന്തൻ, ട്രഷറർ കെ.പി. ബാബു എന്നിവർ സംസാരിച്ചു. നിർമ്മാതാവ് വേണു കുന്നപ്പിള്ളി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ, യുവ വ്യവസായി കെ.സി. ജയൻ, സത്യപാലൻ തന്ത്രി, അയ്യമ്പിള്ളി ദാസ്‌കരൻ എന്നിവരെ ആദരിച്ചു.