വൈപ്പിൻ: ചെറായി ബീച്ച് ടൂറിസം മേളയോടനുബന്ധിച്ച് ക്രിസ്മസ് ദിനത്തിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു. ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയായി. ലതിക സുഭാഷ്, രാധിക സതീഷ്, ആശ ദേവദാസ്, നിഷ അനിൽ, ജെസ്‌ന, ഉഷ സദാശിവൻ എന്നിവർ സംസാരിച്ചു.