പെരുമ്പാവൂർ: ഉത്തരാഖണ്ഡിലെ ബദരീനാഥ് മഹാക്ഷേത്രത്തിലെ റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരി ഇന്ന് രാവിലെ 9.30ന് തോട്ടുവ ധന്വന്തരീക്ഷേത്രത്തിൽ ദർശനം നടത്തും. മേൽശാന്തി കോന്നോത്ത്‌ മന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി പൂർണ്ണകുംഭം നൽകി സ്വീകരിക്കും. ക്ഷേത്രത്തിൽ ദശാവതാരമഹോത്സവത്തിന്റെ സമാപനദിനമാണ് ഇന്ന്.