പെരുമ്പാവൂർ: കൂവപ്പടി സിദ്ധാശ്രമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപൂയ കാവടി മഹോത്സവം ഇന്ന് നടക്കും. രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, ഉഷപൂജ, 8ന് അഭിഷേകം. വൈകിട്ട് 6ന് പമ്പാമേളം, മയൂരനൃത്തം, കാവടിയാട്ടം, 7ന് ചന്ദനം ചാർത്ത്. തുടർന്ന് കാവടി ഘോഷയാത്ര. വെള്ളിയാഴ്ച പുലർച്ചെ 5ന് പഞ്ചവിംശതി കലശാഭിഷേകം.