mfl-logo

കൊച്ചി: രാജ്യത്തെ മുൻനിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ) മുത്തൂറ്റ് ഫിൻകോർപ്പിൽ എൻ.സി.ഡികളിലൂടെ 200 കോടി രൂപയുടെ നിക്ഷേപം നടത്തി. അഞ്ചു വർഷമാണ് കാലാവധി. പലിശ അർദ്ധ വാർഷിക അടിസ്ഥാനത്തിലാണ് നൽകുക. ക്രിസിൽ എഎ/സ്റ്റേബിൾ റേറ്റിംഗ് നൽകിയിട്ടുള്ള സെക്യുവേർഡ് എൻ.സി.ഡികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഡെറ്റ് വിപണി വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വിശ്വാസ്യതയും വ്യക്തിത്വവുമാണ് മുത്തൂറ്റ് ഫിൻകോർപ്പിന്റെ അടിത്തറയെന്ന് മൂത്തൂറ്റ് ഫിൻകോർപ്പ് സി.ഇ.ഒ ഷാജി വർഗീസ് പറഞ്ഞു.

ഇന്ത്യയൊട്ടാകെ 3600 ശാഖകളാണ് മുത്തൂറ്റ് ഫിൻകോർപ്പിനുള്ളത്. സ്വർണ പണയ വായ്പകൾ, വ്യാപാർ മിത്ര ബിസിനസ് വായ്പകൾ, ഇരുചക്ര വാഹന വായ്പകൾ, യൂസ്ഡ് കാർ വായ്പകൾ, ഭവന വായ്പകൾ, വസ്തുവിന്റെ ഈടിൻമേലുള്ള വായ്പകൾ, ആഭ്യന്തര, ആഗോള മണി ട്രാൻസ്ഫർ, വിദേശ നാണ്യ വിനിമയം, ഇൻഷ്വറൻസ് പദ്ധതികളും സേവനങ്ങളുംഇവർ നൽകുന്നു.