
കൊച്ചി: പ്രമുഖ അസ്ഥിരോഗ ശസ്ത്രക്രിയാ വിദഗ്ദ്ധനും വി.പി.എസ് ലേക്‌ഷോർ ഓർത്തോപീഡിക് ട്രോമറ്റോളജി, ആക്‌സിഡന്റ് എമർജൻസി
വിഭാഗങ്ങളുടെ മേധാവിയുമായ കതൃക്കടവ് പുല്ലേപ്പടി റോഡ് ചാണ്ടിനികേതനിൽ ഡോ. ലാസർ ജെ. ചാണ്ടി (72 ) നിര്യാതനായി.
മൃതദേഹം ഇന്ന് രാവിലെ 9 മുതൽ 10 വരെ വി.പി.എസ് ലേക്‌ഷോറിൽ പൊതുദർശനത്തിന് വയ്ക്കും.
സംസ്‌കാരം വൈകിട്ട് നാലിന് കാരണക്കോടം സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: റോസമ്മ ലാസർ). മക്കൾ: എൽസ ലാസർ ചാണ്ടി (എൻജിനീയർ, സീനിയർ പ്രോജക്ട് മാനേജർ, ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റി, യു.കെ), ഡോ. മറീന ലാസർ ചാണ്ടി (ഡെന്റൽ സർജൻ, യു.കെ).
മരുമക്കൾ: ഡോ. രഞ്ജിത്ത് വർക്കി ജോസഫ് (പീഡിയാട്രീഷൻ, യു.കെ), ഡോ. ജെഫിൻ ജോസ് (ഓർത്തോപീഡിക് സർജൻ, യു.കെ).
40 വർഷത്തിലേറെയായി ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന ഡോ. ലാസർ ജെ. ചാണ്ടി 20 വർഷത്തിലേറെയായി ലേക്‌ഷോറിൽ സേവനം പ്രവർത്തിക്കുന്നു. സിറ്റി ആശുപത്രിയിലും പോർട്ട്ട്രസ്റ്റ് ആശുപത്രിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അസോസിയേഷൻ ഒഫ് ഓർത്തോപീഡിക്‌സ് ട്രസ്റ്റിയും ദേശീയ, സംസ്ഥാന ഓർത്തോപീഡിക് അസോസിയേഷനുകളുടെ ഭാരവാഹിയുമായിരുന്നു. ഇൻഡോ കൊറിയൻ ഓർത്തോപീഡിക് ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ഓർത്തോപീഡിക് അസോസിയേഷൻ ഒഫ് സൗത്ത് ഇന്ത്യൻ സ്റ്റേറ്റ്‌സ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.