nss

കൊച്ചി: എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിനക്യാമ്പ് ആരംഭിച്ചു. ജനുവരി ഒന്നുവരെ നോർത്ത് ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കൊച്ചി മേയർ എം. അനിൽകുമാർ നിർവഹിച്ചു.

കൗൺസിലർ അംബിക സുദർശൻ അദ്ധ്യക്ഷയായി. എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ആർ. പ്രശാന്തകുമാർ, പി.ടി.എ പ്രസിഡന്റ് കെ.കെ. ശിവദാസൻ, നോർത്ത് ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സി.എൽ. ലാലി, പി.ടി.എ പ്രസിഡന്റ് പി.എ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.