apply-now

കളമശേരി: കളമശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്മെന്റ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. നാലു ഒഴിവുകളാണുള്ളത്. സ്‌കിൽ സെന്റർ കോ ഓർഡിനേറ്റർ, സ്‌കിൽസെന്റർ അസിസ്റ്റന്റ്, ട്രെയിനർ വെയർഹൗസ് അസോസിയേറ്റ്, ട്രെയിനർ -ഡ്രോൺ സെർവീസ് ടെക്‌നിഷ്യൻ എന്നീ തസ്‌തികകളിലേക്ക് ഓരോ ഒഴിവു വീതമാണുള്ളത്. അപേക്ഷാ ഫോമിന്റെ മാതൃകയും യോഗ്യത സംബന്ധിച്ച വിവരങ്ങളും സ്‌കൂൾ നോട്ടിസ് ബോർഡിൽ ലഭ്യമാണ്. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സ്‌കൂളിൽ സമർപ്പിക്കേണ്ട അവസാന തീയതി 28 ആണ്.