subhash

മൂവാറ്റുപുഴ: ജ്യോതിഷ പണ്ഡിതൻ ഡോ. കെ.വി. സുഭാഷ് തന്ത്രിയുടെ 55-ാം ജൻമദിനാഘോഷം സനാതന ധർമ്മ സംഘത്തിന്റെ (എസ്.ഡി.എസ്) ആഭിമുഖ്യത്തിൽ പേരമംഗലം നാഗരാജക്ഷേത്രത്തിൽ സംഘടിപ്പിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്‌തു. സിനിമാതാരം ഹരിശ്രീ അശോകൻ മുഖ്യാതിഥിയായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു ഭക്തന് വീട് നിർമ്മിക്കാൻ നാലു ലക്ഷം രൂപ കൈമാറി. എല്ലാ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് വീതം 14 ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 50,000 രൂപ വീതം കൈമാറി.

സനാതന ധർമ്മസംഘത്തിലെ മികച്ച പ്രവർത്തകരെ പേരമംഗലത്തപ്പന്റെ സ്വർണനാണയം നൽകി ആദരിച്ചു. 5000 വൃക്ഷത്തൈകൾ കൈമാറി.

എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.ആർ. ഗിരിജൻ അദ്ധ്യക്ഷത വഹിച്ചു.