
തൃപ്പൂണിത്തുറ: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി റീഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്ന അദ്ധ്യാപന പരിശീലന കോഴ്സിൽ നാഷണൽ ലെവലിൽ ഫസ്റ്റ് റാങ്ക് നേടിയ ശ്രീദേവി അഭിഷേകിനെ മൃദുല സ്പർശം സ്പെഷ്യൽ സ്കൂൾ ആദരിച്ചു. മൃദുലസ്പർശം സ്കൂൾ കൗൺസിലറും ഡെവലപ്മെന്റ് തെറാപ്പി ഹെഡുമാണ് ശ്രീദേവി. സ്കൂൾ ചെയർമാൻ ക്യാപ്ടൻ ഗോപാലകൃഷ്ണൻ, ഡയറക്ടർ നിത്യഗോപാലകൃഷ്ണൻ, ജോ. സെക്രട്ടറി രാജ്‌മോഹൻ വർമ, പ്രിൻസിപ്പൽ രാഖി, ഇൻസ്ട്രക്ടർ ലാലി ജോർജ് തുടങ്ങിയവർ സംസാരിച്ചു. വൈറ്റില തൈക്കൂടം ഉദയറോഡിൽ പ്രശാന്തിയിൽ അഭിഷേകിന്റെ ഭാര്യയാണ് ശ്രീദേവി.