കൊച്ചി: കടക്കെണിയിലായ കരാറുകാർക്ക് സർക്കാരിൽ നിന്ന് കിട്ടാനുള്ള കുടിശിക ലഭ്യമാക്കിയില്ലെങ്കിൽ സമരവും നിയമനടപടികളും ആരംഭിക്കുമെന്ന് കേരള ഗവ. കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ. പണം വൈകിയാൽ നഷ്ടപരിഹാരമില്ലെന്നു മാത്രമല്ല കുടിശിക തീർക്കാൻ ബഡ്ജറ്റിൽ തുക വകയിരുത്താറുമില്ല. വർഷങ്ങൾ വൈകി നല്കുന്ന ചെക്കുകൾ, ട്രഷറി നിയന്ത്രണത്തിന്റെ പേരിൽ വീണ്ടും തടഞ്ഞുവയ്ക്കുന്നതും അവസാനിപ്പിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.