sneh

കൊച്ചി: ക്രിസ്‌മസ് കാലത്ത് ക്രൈസ്തവ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ബി.ജെ.പി സ്‌നേഹ യാത്രയുടെ ഭാഗമായി ന്യുനപക്ഷ മോർച്ചയുടെ ദേശീയ അദ്ധ്യക്ഷൻ ജമാൽ സിദ്ധിഖി, ഉപാദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു എന്നിവരുടെ നേതൃത്വത്തിൽ വല്ലാർപാടം ബസലിക്ക പള്ളിയിൽ വിശ്വാസികൾക്കും തീർത്ഥാടകർക്കും കേക്കും ലഡുവും നരേന്ദ്രമോദിയുടെ ആശംസ കാർഡുകളും വിതരണം ചെയ്തു.
ഈമാസം 31വരെ ക്രൈസ്തവ ഭവനങ്ങളിലും ദേവാലയങ്ങളിലും സൗഹാർദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങൾ എത്തിക്കുമെന്ന് അഡ്വ. നോബിൾ മാത്യു പറഞ്ഞു. മോർച്ച നേതാക്കളായ ടി.ജെ വിനോദ്, അഡ്വ.സാജു ജേക്കബ്, മൈക്കിൾ ഈറോഡ് തുടങ്ങിയർ പങ്കെടുത്തു.