temple-fest-

മരട്: ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശിവപാർവതി നടയിൽ തിരുവാതിര ഉത്സവം നടന്നു. എരൂർ ശ്രീജ ശശികുമാറിന്റെ പരിശീലനത്തിൽ എസ്.എൻ.ഡി.പി യോഗം വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നൂറോളം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിരകളി, കോൽ കളി, പിന്നൽ തിരുവാതിര എന്നിവ നടന്നു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.ആർ. ജയപ്രകാശ് നാരായണൻ, സെക്രട്ടറി പി. എസ്. സജീവ്, ട്രഷറർ ലത ശരത്, വനിതാ സംഘം പ്രസിഡന്റ് സുധീര ലാൽ, ക്ഷേത്രം മേൽശാന്തി ടി. കെ. അജയൻ എന്നിവർ നേതൃത്വം നൽകി. ദമ്പതി പൂജ, സഹസ്രകുംഭ ജലധാര എന്നിവ നടന്നു.