അങ്കമാലി: റബ്ബർ കൃഷിയെ സംരക്ഷിക്കണം എന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ 30ന് കളമശേരി അപ്പോളൊ ടയേഴ്സിനും കോട്ടയം എം.ആർ.എഫ് കമ്പനിക്കും മുന്നിൽ ധർണ നടത്തും. സമരത്തിന്റെ പ്രചാരണാർത്ഥമുള്ള സംസ്ഥാനതല ജാഥയ്ക്ക് അങ്കമാലി ഏരിയാ സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ തുറവൂർ കവലയിൽ സ്വീകരണം നൽകി. ടി.ഡി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു.
ജാഥ ക്യാപ്ടൻ പി.എം. ഇസ്മയിൽ, വൈസ് ക്യാപ്ടൻ ഇ.കെ. ശിവൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ. ഷിബു, സി.പി.ഐ മണ്ഡലം സെക്രട്ടറി എം. മുകേഷ്, കെ. തുളസി, സി.എൻ. മോഹനൻ, കെ.പി. രാജൻ, ജീമോൻ കുര്യൻ, കെ.വൈ. വർഗീസ്, എം.ആർ. ചുമ്മാർ എന്നിവർ സംസാരിച്ചു.